സത്യവേദപുസ്തകം

Monday, July 28, 2014

ചോദ്യം: എന്താണ്‌ പാപിയുടെ പ്രാര്‍ത്ഥന?


ഉത്തരം: ഒരു വ്യക്തി താന്‍ പാപിയാണെന്നും തനിക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും മനസ്സിലാക്കുംബോള്‍ താന്‍ ദൈവത്തോടു ചെയ്യുന്ന പ്രാര്‍ത്ഥനക്കാണ്‌ പാപിയുടെ പ്രാര്‍ത്ഥന എന്ന് പറയുന്നത്‌. വെറും ഈ പ്രാര്‍ത്ഥന ഏറ്റുപറയുന്നതുകൊണ്ടു മാത്രം എന്തെങ്കിലും സംഭവിക്കും എന്ന് ആരും കരുതേണ്ട ആവശ്യമില്ല. താന്‍ പാപിയാണെന്നും, തനിക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കി വിശ്വാസത്തോടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നെങ്കില്‍ മാത്രമേ ഈ പ്രാര്‍ത്ഥന ഉപകരിക്കയുള്ളൂ.

പാപിയുടെ പ്രാര്‍ത്ഥനയുടെ ആദ്യത്തെ ദര്‍ശനം നാമെല്ലാവരും തെറ്റുചെയ്തവരാണെന്നാണ്‌. റോമ.3:10 ഇങ്ങനെ പറയുന്നു: "നീതിമാന്‍ ആരുമില്ല; ഒരുത്തന്‍ പോലുമില്ല". വേദപുസ്തകം വളരെ തെളിവായി പഠിപ്പിക്കുന്ന കാര്യം നാമെല്ലാവരും തെറ്റുകാരാണ്‌ എന്നതാണ്‌. നമുക്ക്‌ ദൈവത്തിന്റെ ദയയും പാപക്ഷമയുമാണ്‌ ആവശ്യമായിരിക്കുന്നത്‌ (തീത്തോ.3:5-7). നമ്മുടെ പാപങ്ങള്‍ നിമിത്തം നാം നിത്യ ശിക്ഷ അര്‍ഹിക്കുന്നവരാണ്‌ (മത്താ.25:46). പാപിയുടെ പ്രാര്‍ത്ഥനയാകട്ടെ, ശിക്ഷക്കു പകരം ദയ അപേക്ഷിക്കുകയാണ്‌. ദൈവ കോപത്തിനു പകരം ദൈവത്തിന്റെ കരുണക്കായുള്ള അപേക്ഷയാണത്‌.



പാപിയുടെ പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ ദര്‍ശനം പാപപങ്കിലമായ, നഷ്ടപ്പെട്ട നമ്മുടെ അവസ്ഥയില്‍ നിന്ന് നമ്മുടെ വിടുതലിനായി ദൈവം എന്താണ്‌ ചെയ്തിരിക്കുന്നത്‌ എന്നതാണ്‌. യേശു ക്രിസ്തു എന്ന പേരില്‍ ദൈവം ജഡം ധരിച്ച്‌ ഒരു മനുഷനായി ഈ ലോകത്തില്‍ വന്നു (യോഹ.1:1,14). യേശുകര്‍ത്താവ്‌ ദൈവത്തെപ്പറ്റിയുള്ള സത്യങ്ങള്‍ പഠിപ്പിച്ചതു മാത്രമല്ല തികച്ചും പാപരഹിതവും നീതിപരവുമായ ഒരു ജീവിതം നയിക്കുകയും ചെയ്തു (യോഹ.8:46; 2കൊരി.5:21). അതിനു ശേഷം യേശുകര്‍ത്താവ്‌ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട്‌ ക്രൂശില്‍ മരിച്ചു (റോമ.5:8). പാപത്തിന്‍മേലും മരണത്തിന്‍മേലും പാതാളത്തിന്‍മേലും തനിക്കുള്ള അധികാരത്തെ തെളിയിച്ചുകൊണ്ട്‌ താന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു (കൊലോ.2:15; 1കൊരി.15-ആം അദ്ധ്യായം). ഇതിന്റെ അടിസ്ഥാനത്തില്‍ നാം ക്രിസ്തുവിനെ വിശസിച്ച് ‌ തന്നില്‍ ശരണപ്പെടുമെങ്കില്‍, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട്‌ നമുക്ക്‌ ക്രിസ്തുവിനോടു കൂടെ നിത്യതയില്‍ പ്രവേശിക്കുവാന്‍ കഴിയും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം തന്റെ മരണപുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച്‌ ഏറ്റുപറഞ്ഞ്‌ സ്വീകരിക്കുക മാത്രമാണ്‌ (റോമ.10:9-10). നാം രക്ഷിക്കപ്പെടുവാന്‍ ഒരേ ഒരു മാര്‍ഗം ക്രിസ്തു മാത്രമാണ്‌; അതും കൃപയാല്‍ മാത്രമാണ്‌; അത്‌ വിശ്വാസത്താല്‍ മാത്രമാണ്‌ നമുക്കു ലഭിക്കുന്നത്‌. എഫേ.2:8 ഇങ്ങനെ പറയുന്നു: "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു".

പാപിയുടെ പ്രാര്‍ത്ഥന ഏറ്റുപറയുന്നത്‌ നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവില്‍ മാത്രം വിശ്വസിച്ചിരിക്കുന്നു എന്നത്‌ വെളിപ്പെടുത്തുക മാത്രമാണ്‌ ചെയ്യുന്നത്‌. ഇത്‌ രക്ഷ കൈപ്പറ്റുവാനുള്ള മാന്ത്രീക വാക്കുകളല്ല. ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങളുടെ മേല്‍ നിങ്ങള്‍ വച്ചിരിക്കുന്ന വിശ്വാസം മാത്രമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങള്‍ പാപിയാണെന്നത്‌ മനസ്സിലായെങ്കില്‍, നിങ്ങള്‍ക്ക്‌ ഒരു രക്ഷകനെ ആവശ്യമുണ്ടെങ്കില്‍. ആ രക്ഷകന്‍ നിങ്ങള്‍ക്കായി മരിച്ചുയിര്‍ത്ത ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു 

എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന്‌ ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട്‌ നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. 

ആമേന്‍."

Sunday, July 27, 2014

ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്?

ബൈബിൾ മറ്റു പുസ്‌തകങ്ങളിൽനിന്നെല്ലാം തികച്ചും വ്യത്യസ്‌തമാണ്‌—ദൈവത്തിൽ നിന്നുള്ള സ്‌നേഹപൂർവകമായ മാർഗനിർദേശങ്ങളാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌. (1 തെസ്സലൊനീക്യർ 2:13) ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ബാധകമാക്കുന്നെങ്കിൽ, നിങ്ങൾ വളരെയധികം പ്രയോജനം നേടും. ‘എല്ലാ നല്ല ദാനങ്ങളുടെയും തികഞ്ഞ വരങ്ങളുടെയും’ ദാതാവായ ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം വർധിക്കുമെന്നു മാത്രമല്ല, നിങ്ങൾ അവനോട്‌ അടുത്തുവരുകയും ചെയ്യും. (യാക്കോബ്‌ 1:17) പ്രാർഥനയിൽ അവനെ എങ്ങനെ സമീപിക്കണമെന്നു നിങ്ങൾ മനസ്സിലാക്കും. പ്രയാസകാലങ്ങളിൽ നിങ്ങൾക്കു ദൈവത്തിന്‍റെ സഹായം അനുഭവിക്കാൻ കഴിയും. ബൈബിളിൽ നൽകിയിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിച്ചാൽ ദൈവം നിങ്ങൾക്കു നിത്യജീവൻ നൽകും. —റോമർ 6:23.






നമ്മെ പ്രബുദ്ധരാക്കുന്ന സത്യങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. ബൈബിൾ പരിജ്ഞാനം സമ്പാദിക്കുന്നത്‌, ദശലക്ഷക്കണക്കിന്‌ ആളുകൾ കുരുങ്ങിക്കിടക്കുന്ന തെറ്റിദ്ധാരണകളിൽനിന്നും സ്വതന്ത്രരാകാൻ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്‌, മരണാനന്തരം നമുക്ക് എന്തു സംഭവിക്കുന്നു എന്നതു സംബന്ധിച്ച സത്യം അറിയുന്നത്‌, മരിച്ചവർക്കു നമ്മെ ഉപദ്രവിക്കാൻ കഴിയുമെന്ന ഭയത്തിൽനിന്നും മരിച്ചുപോയ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും യാതന അനുഭവിക്കുന്നു എന്ന ധാരണയിൽനിന്നും നമ്മെ സ്വതന്ത്രരാക്കുന്നു. (സഭാപ്രസംഗി 9:5, 10) പുനരുത്ഥാനത്തെ സംബന്ധിച്ച ബൈബിൾ പഠിപ്പിക്കൽ, മരണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ആശ്വാസം പ്രദാനം ചെയ്യുന്നു. (യോഹന്നാൻ 11:25) ദുഷ്ട ദൂതന്മാരെ കുറിച്ചുള്ള സത്യം അറിയുന്നത്‌ ആത്മവിദ്യയുടെ അപകടങ്ങൾ സംബന്ധിച്ച് ജാഗ്രത പുലർത്താനും ഭൂമിയിൽ ഇത്രയധികം പ്രശ്‌നങ്ങൾ ഉള്ളതിന്‍റെ കാരണം മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു.
ശാരീരിക പ്രയോജനങ്ങൾ കൈവരുത്തുന്ന വിധത്തിൽ ജീവിക്കേണ്ടത്‌ എങ്ങനെയെന്ന് ബൈബിളിൽ കാണുന്ന ദൈവിക തത്ത്വങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌, ‘ശീലങ്ങളിൽ മിതത്വം’ പാലിക്കുന്നത്‌ നല്ല ആരോഗ്യം നിലനിറുത്താൻ സഹായിക്കുന്നു. (1 തിമൊഥെയൊസ്‌ 3:2, NW) ‘ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കുന്നതിലൂടെ’ നമ്മുടെ ആരോഗ്യത്തിനു ഹാനികരമായ സംഗതികൾ നാം ഒഴിവാക്കുന്നു. (2 കൊരിന്ത്യർ 7:1) ദൈവം ബൈബിളിൽ നൽകിയിരിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കുന്നത്‌ വിവാഹ സന്തുഷ്ടിയെയും ആത്മാഭിമാനത്തെയും വർധിപ്പിക്കുന്നു. —1 കൊരിന്ത്യർ 6:18.
ദൈവവചനം ബാധകമാക്കുന്നെങ്കിൽ, നിങ്ങൾ സന്തുഷ്ടനായിരിക്കും. ആന്തരിക സമാധാനവും സംതൃപ്‌തിയും കണ്ടെത്താൻ ബൈബിൾ പരിജ്ഞാനം നമ്മെ സഹായിക്കുന്നു, മാത്രമല്ല അതു നമുക്കു പ്രത്യാശ പകരുകയും ചെയ്യുന്നു. മനസ്സലിവ്‌, സ്‌നേഹം, സന്തോഷം, സമാധാനം, ദയ, തുടങ്ങിയ ആകർഷകമായ ഗുണങ്ങളും വിശ്വാസവും നട്ടുവളർത്താൻ അതു നമ്മെ സഹായിക്കുന്നു. (ഗലാത്യർ 5:22, 23; എഫെസ്യർ 4:24, 32) ഒരു മെച്ചപ്പെട്ട ഭർത്താവോ ഭാര്യയോ പിതാവോ മാതാവോ പുത്രനോ പുത്രിയോ ആയിത്തീരാൻ അത്തരം ഗുണങ്ങൾ നമ്മെ സഹായിക്കുന്നു.

ഭാവിയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാലത്തിന്‍റെ നീരൊഴുക്കിൽ നാം എവിടെയാണെന്ന് ബൈബിൾ പ്രവചനങ്ങൾ നമുക്കു കാണിച്ചുതരുന്നു. ഈ പ്രവചനങ്ങൾ ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥ വിവരിക്കുക മാത്രമല്ല, ദൈവം പെട്ടെന്നുതന്നെ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്നു കൂടി വ്യക്തമാക്കുന്നു.—വെളിപ്പാടു 21:3, 4.

പാപാക്ഷമയും പ്രാർത്ഥനയും...

യേശുവിലൂടെ നമുക്ക് ദൈവമക്കളാകുവാൻ കഴിയും!നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുവാൻ യേശുവിനോട് നിങ്ങൾക്ക് അപേക്ഷിക്കാം.അവൻ നിങ്ങളുടെ ഹൃദയത്തിലേയ്ക്ക് എന്നന്നേയ്ക്കുമായി വരും!

നമ്മൾ ദൈവത്തോട് സംസാരിക്കുമെന്നും പാപക്ഷമ യാചിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ അനുസരിക്കുന്നതിനു സഹായം ആവശ്യപ്പെടുവാൻ ദൈവം നമ്മോട് പറയുന്നു. ദൈവത്തോടു സംസാരിക്കുന്നതിനെ പ്രാർത്ഥന എന്ന് വിളിക്കുന്നു.



ഇതേ പോലെ ഒരു പ്രാർത്ഥന നിനക്കും പ്രാർത്ഥിക്കാവുനതാണ്:

പ്രിയ ദൈവമെ,

നീ ആകുന്നു ഏക സത്യദൈവം എന്ന് ഞാൻ വിശ്വസിക്കുന്നു. നിന്നോടു ഞാൻ പാപം ചെയ്തുപോയി എന്ന് ഞാൻ അറിയുന്നു. ദയവായി എന്നോട് ക്ഷമിക്കെണമേ. എന്റെ പാപങ്ങൾക്കായി മരിക്കുവാൻ നിന്റെ പുത്രനായ യേശുവിനെ അയച്ചാതിൽ ഞാൻ നന്ദിയുള്ളവനാകുന്നു.

ശരിയായി ജീവിക്കുന്നതിന് എന്നെ സഹായിക്കുവാൻ നിന്റെ പരിശുദ്ധാത്മാവിനെ എനിക്ക് തന്നതിനായി നന്ദി. നിത്യജീവനായി നിനക്ക് നന്ദി.

ആമേൻ.